ഡബ്ലിൻ: ബ്രിട്ടീഷ് – ഐറിഷ് കൗൺസിലിൽ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും കെയ്ർ സ്റ്റാർമറിനൊപ്പം പങ്കെടുക്കും. വെയിൽസിൽ ഇന്നാണ് പരിപാടി.അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്കെൻഡിയും പരിപാടിയുടെ ഭാഗമാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സൃഷ്ടിപരമായ മേഖലകളെക്കുറിച്ച് കൗൺസിലിൽ ചർച്ച ചെയ്യും. ഇരു പ്രധാനമന്ത്രിമാരും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും.
Discussion about this post

