ഡബ്ലിൻ: മുൻ ലോക ബോക്സിംഗ് ചാമ്പ്യൻ റിക്കി ഹാട്ടൺ അന്തരിച്ചു. 46 വയസ്സായിരുന്നു. ഹൈഡിലെ വീട്ടിൽ ഹാട്ടനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസാണ് മരണവിവരം പുറത്തുവിട്ടത്.
ഇന്ന് രാവിലെ 6.45 ഓടെ ആണ് വീട്ടിൽ ഹാട്ടനെ അബോധാവസ്ഥയിൽ കണ്ടെത്തിയതായുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് വീട്ടിൽ എത്തി പരിശോധിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Discussion about this post

