ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
ബാര സ്ട്രീറ്റ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. വിവരം അറിഞ്ഞയുടൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് കാറിലെ തീയണച്ചു. മുഖം മറച്ച് കാറിൽ എത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

