കോർക്ക്: കൗണ്ടി കോർക്കിൽ പാറക്കെട്ടുകൾക്കിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറ്റാലിയൻ പൗരനായ 27 കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ബാൾട്ടിമോർ ഹാർബറിലെ ഫോക്സ് ക്ലിഫിൽ പാറക്കെട്ടുകൾ കയറുന്നതിനിടെ അദ്ദേഹത്തെ കാണാതായത്.
കോസ്റ്റ് ഗാർഡും മറ്റ് അടിയന്തിര സേവനങ്ങളും ചേർന്നായിരുന്നു തിരച്ചിൽ. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Discussion about this post

