ഡബ്ലിൻ: റോയൽ കനാലിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഇന്നലെ രാവിലെയോടെയായിരുന്നു ക്രോസ് ഗൺസ് ബ്രിഡ്ജിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post

