തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർ എസ് എസ്സുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . 2006 ഫെബ്രുവരിയിൽ പറവൂരിലെ മനയ്ക്കപ്പടി സ്കൂളിൽ നടന്ന ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ സതീശൻ പങ്കെടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ആരോപണം. . ആ സമയത്ത് ആർ എസ് എസുമായി എന്ത് കരാറാണ് ഉണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി എഫ് ബി പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും പിണറായി വിജയൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്….

