ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏറ്റവും വലിയ സ്റ്റോർ ആരംഭിക്കാൻ തീരുമാനിച്ച് ഡിസ്കൗണ്ട് റീട്ടെയ്ലറായ ബി ആൻഡ് എം. ആൻഡ്രിമിലെ സ്റ്റോറാണ് വിപുലീകരിക്കാനൊരുങ്ങുന്നത്. നോർതേൺ അയർലൻഡിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ സ്റ്റോർ ജംഗ്ഷൻ വണ്ണിൽ ആരംഭിക്കും.
നിലവിൽ ബി ആൻഡ് എമ്മിന്റെ ഉത്പന്നങ്ങൾ വലിയ ആവശ്യകതയാണ് ആളുകൾക്കിടയിൽ ഉള്ളത്. അതുകൊണ്ട് തന്നെ സറ്റോർ വലുതാക്കണമെന്ന ആവശ്യം ഉപഭോക്താക്കൾ നിരന്തരം ഉയർത്തിയിരുന്നു. ഇത് പരിഗണിച്ചാണ് സ്റ്റോർ വിപുലീകരിക്കുന്നത്.
22,289 ചരുരശ്ര അടിയിലാണ് പുതിയ സ്റ്റോർ ഒരുങ്ങുന്നത്. ഇതിന് പുറമേ ഗ്രോസറി ഉത്പന്നങ്ങൾക്കായി 8,851 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 10,746 ചതുരശ്ര അടിയിൽ ഗാർഡൻ സെന്ററും ഒരുക്കിയിട്ടുണ്ട്.

