വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ ബ്ലൂടങ്ക്ബാധ സ്ഥിരീകരിച്ചു. കൃഷിമന്ത്രി മാർട്ടിൻ ഹൈഡനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ചത്തെ പരിശോധനയിൽ ആയിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.
ഒട്ടും സ്വാഗതാർഹമല്ലാത്ത വാർത്തയാണ് ഇപ്പോൾ കേട്ടിരിക്കുന്നത് എന്ന് ഹെയ്ഡൻ പറഞ്ഞു. എന്നാൽ അടുത്തിടെ വടക്കൻ അയർലൻഡിൽ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ചത് കണക്കിലെടുക്കുമ്പോൾ ഇതിൽ ഒട്ടും അതിശയം ഇല്ല. ബ്ലൂടങ്ക് ബാധ ഒരിക്കലും മനുഷ്യരിലേക്ക് പടരുകയോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

