ഡബ്ലിൻ: വടക്കൻ അയർലൻഡിൽ കൂടുതൽ പശുക്കളിൽ ബ്ലൂ ടങ്ക് ബാധയുള്ളതായി സൂചന. നിരീക്ഷണത്തിൽ തുടരുന്ന പശുക്കളിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. നിലവിൽ രോഗം ബാധിച്ചതായി സംശയിക്കുന്ന 44 പശുക്കൾ നിരീക്ഷണത്തിലാണ്.
ഡൗണിലെ ബൻഗോറിലെ പശുക്കൾക്കിടയിലാണ് രോഗവ്യാപനം. രണ്ട് ദിവസം മുൻപ് ഇവിടുത്തെ രണ്ട് പശുക്കൾക്ക് ബ്ലൂ ടങ്ക് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നും 20 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് ഇറച്ചി വിൽപ്പനയ്ക്കും കന്നുകാലികളുടെ കൈമാറ്റത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
Discussion about this post

