ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബ്ലൂ ടങ്ക് വ്യാപനം എത്രയും വേഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് വെറ്റിനറി അയർലൻഡ് മെഡിസിൻസ് ചെയർ. അയർലൻഡിൽ ഈ രോഗ ബാധ അപൂർവ്വമാണ്. നിയന്ത്രിച്ചില്ലെങ്കിൽ അടുത്ത സീസണിൽ വലിയ പ്രത്യാഘാതം ഉണ്ടായേക്കാമെന്നും വെറ്റിനറി അയർലൻഡ് മെഡിസിൻസ് ചെയർ കോനർ ഗെരാറ്റി പറഞ്ഞു.
നിലവിൽ ഡൗണിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ബംഗോറിനടുത്ത് രണ്ട് പശുക്കളിൽ രോഗം സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്ത് നിന്നും 20 മീറ്റർ ചുറ്റളവിൽ കന്നുകാലി നീക്കത്തിനും ഇറച്ചി വിൽപ്പനയ്ക്കും നിരോധനമുണ്ട്.
Discussion about this post

