ഡബ്ലിൻ: കിടക്ക ക്ഷാമത്തെ തുടർന്ന് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടിയത് ഒരു ലക്ഷത്തിലധികം പേർ. 114,000 പേരെ പോയ വർഷം ട്രോളികളിൽ കിടത്തി ചികിത്സിച്ചുവെന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ കണക്കുകൾ. ഇതിൽ 1248 പേർ കുട്ടികളാണ്.
ട്രോളികളിൽ കൂടുതൽ രോഗികളുമായി ഒരു വർഷം കൂടി കടന്ന് പോയതായി ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധ പറഞ്ഞു. എന്തിരുന്നാലും ട്രോളികളിൽ ചികിത്സ നൽകിയവരുടെ എണ്ണത്തിൽ നേരിയ വ്യത്യാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

