ഡബ്ലിൻ: കഴിഞ്ഞ ആഴ്ച ഡാനോൺ തിരിച്ചുവിളിച്ച ബേബി ഫോർമുലയുടെ ഒരു ബാച്ച് വിറ്റഴിച്ചത് ഓൺലൈനായി. Boots.ie എന്ന വെബ്സൈറ്റ് വഴിയാണ് വിൽപ്പന നടന്നിട്ടുള്ളത്. ഈ സൈറ്റ് വഴി ഓൺലൈൻ ആയി ബേബി ഫോർമുല വാങ്ങിയവർ കുട്ടികൾക്ക് നൽകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ബേബി ഫോർമുല തിരിച്ചുവിളിച്ചത്. ഇവ സെറ്യൂലൈഡ് എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. ഇത് കുട്ടികളുടെ അകത്ത് ചെന്നാൽ ഛർദ്ദിയും വയറിളക്കവും മുതൽ മരണം വരെ ഉണ്ടാകാം.
Discussion about this post

