ഡബ്ലിൻ: പോയ വർഷം അയർലൻഡിൽ സെക്കൻഡ് ഹാൻഡ് വീടുകളുടെ ശരാശരി വില 6.8 ശതമാനം വർധിച്ചു. അതേസമയം 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വീടുകളുടെ വിലവർധനവ് അൽപ്പം കുറവാണ്. 2024 ൽ സെക്കൻഡ് ഹാൻഡ് വാടക വീടുകളുടെ വില വർധനവ് 7.2 ശതമാനം ആയിരുന്നു.
എസ്റ്റേറ്റ് ഏജന്റ് ഷെറി ഫിറ്റ്സ്ജെറാൾഡിന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് ഡബ്ലിന് പുറത്ത് സെക്കൻഡ് ഹാൻഡ് വാടക വീടുകളുടെ വിലകൾ ശരാശരി 8 ശതമാനം വർധിച്ചു. അതിർത്തി മേഖലകളിലും തെക്ക്- കിഴക്കൻ മേഖലകളിലും 11.1 ശതമാനം, 9.4 ശതമാനം എന്നിങ്ങനെയാണ് വില വർധനവ്.
Discussion about this post

