ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവരും ദൃക്സാക്ഷികളും എത്രയും വേഗം പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം. നോർത്ത് ബെൽഫാസ്റ്റിൽ ഞായറാഴ്ച രാത്രിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്.
ലോവുഡ് പാർക്ക് മേഖലയിലെ വീട്ടിലായിരുന്നു സംഭവം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ രണ്ട് മുതിർന്നവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Discussion about this post

