തിരുവനന്തപുരം: സ്റ്റേഷനുകളുടെ 500 മീറ്റർ പരിധിയിൽ നിന്ന് ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ . : യാത്രക്കാർ മദ്യപിച്ച് ട്രെയിനുകളിൽ അക്രമം അഴിച്ചുവിടുന്നതിനെ തുടർന്നാണ് ഈ തീരുമാനം . ഇത് സംബന്ധിച്ച് റെയിൽവേ ബിവറേജസ് കോർപ്പറേഷന് കത്തയച്ചു.
കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ നിന്ന് ഒരു പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേയുടെ പുതിയ നീക്കം. നവംബർ 2 ന് വർക്കലയിലാണ് സംഭവം. കോട്ടയത്ത് നിന്ന് ട്രെയിനിൽ കയറിയ പ്രതി സുരേഷ് കുമാർ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിക്ക് അന്ന് ഗുരുതരമായി പരിക്കേറ്റു. പ്രതി ശ്രീക്കുട്ടിയുടെ സുഹൃത്തിനെയും ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചു. റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ബെവ്കോ ഔട്ട്ലെറ്റുകൾ ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് റെയിൽവേയുടെ നിഗമനം.
മാത്രമല്ല തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലെ ഔട്ട്ലെറ്റിലേക്ക് പ്ലാറ്റ്ഫോം കടന്ന് ആളുകൾ പോകുന്നുവെന്നും, റെയിൽവേ സ്റ്റേഷൻ പരിസരത്ത് മദ്യം കഴിക്കുന്നതും ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ റെയിൽവേ സംരക്ഷണ സേന ബെവ്കോയ്ക്ക് മറ്റൊരു കത്തും അയച്ചു.

