ബെൽഫാസ്റ്റ്: വെടിയുണ്ടകൾ മോഷ്ടിച്ച കേസിൽ കോടതിയിൽ ഹാജരായി മുൻ പിഎസ്എൻഐ ഉദ്യോഗസ്ഥൻ. 63 കാരനാ ചാൾസ് റോഡ്ജേഴ്സാണ് കോടതിയിൽ ഹാജരായത്. ഇയാൾക്കെതിരെ അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ചെന്ന കുറ്റം കോടതി ചുമത്തി.
ബാലിമെനയിലെ ആൻട്രിം മജിസ്ട്രേറ്റ് കോടതിയിൽ ആയിരുന്നു അദ്ദേഹം ഹാജരായത്. തനിക്ക് മേൽ ചുമത്തിയ കുറ്റങ്ങളെല്ലാം മനസിലായതായി അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഒക്ടോബറിൽ ആയിരുന്നു അദ്ദേഹം മോഷണം നടത്തിയത്. നിലവിൽ എട്ട് കുറ്റങ്ങൾ അദ്ദേഹത്തിന് മേൽ ചുമത്തിയിട്ടുണ്ട്.
Discussion about this post

