ഡബ്ലിൻ: റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർധിച്ചെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് റോഡ് സുരക്ഷാ സഹമന്ത്രിയും ടിഡിയുമായ സീൻ കാന്നി. ഇത്രയേറെ പേർക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം റോഡ് സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികൾ അവലംബിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ റോഡ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ എട്ട് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ൽ 175 പേരും 2023 ൽ 184 പേരുമാണ് വാഹനാപകടങ്ങളിൽ മരിച്ചത്. എന്നാൽ 2025 ൽ ഇത് 189 ആണ്. ഡിസംബർ 29 വരെയുള്ള കണക്കുകളാണ് ഇത്. റോഡപകടങ്ങളിൽ ആളുകൾ മരിക്കുന്നത് നാണക്കേട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

