ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പോയ വർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ വർഷം അപകടങ്ങളിൽപ്പെട്ട് 57 പേരാണ് മരിച്ചതെന്നാണ് പിഎസ്എൻഐ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2024 ൽ 69 പേർക്കായിരുന്നു ജീവൻ നഷ്ടമായത്.
അപകടങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ലിസ് കിമ്മിൻസ് പറഞ്ഞു. ഇപ്പോൾ പുതിയ വർഷം ആരംഭിച്ചിരിക്കുന്നു. ഈ വർഷം എല്ലാവരും റോഡ് സുരക്ഷയിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

