ന്യൂറി: ന്യൂറിയിലെ ഷോപ്പിംഗ് സെന്ററിന് പുറത്ത് നടന്ന അക്രമ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ആക്രമണത്തിന് ഇരയായവർ എത്രയും വേഗം മുന്നോട്ട് വരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഫ്രാൻസിസ് സ്ട്രീറ്റിലെ ബട്ടർക്രെയിൻ സെന്ററിന് പുറത്തായിരുന്നു ആക്രമണം.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും പ്രതികളും ഇരകളും അവിടെ നിന്നും പോയിരുന്നു. പിന്നീട് പ്രതികളെ പിടികൂടുകയായിരുന്നു.
17 വയസ്സുള്ള രണ്ട് പേരും 16 വയസ്സുള്ള ഒരാളും ഉൾപ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും പിന്നീട് ജാമ്യത്തിൽവിട്ടു.
Discussion about this post

