മയോ: കൗണ്ടി മയോയിലെ ചാൾസ് ടൗൺ ഷോപ്പിംഗ് സെന്ററിൽ മലയാളി സംഘത്തിന് നേരെ വംശീയ ആക്രമണം. ഷോപ്പിംഗ് സെന്ററിൽ സിനിമ കാണാൻ എത്തിയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കില്ല എന്നത് ആശ്വാസ്യകരമാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ടൗണിൽ എത്തിയ മലയാളി സംഘത്തെ ഇലക്ട്രിക് സ്കൂട്ടറിൽ എത്തിയ അക്രമി സംഘം പിന്തുടരുകയായിരുന്നു. ഇവരുടെ വഴി തടസ്സപ്പെടുത്തിയ അക്രമികൾ അസഭ്യം പറയുകയും ക്രാക്കേഴ്സ് ഇവരുടെ നേർക്ക് എറിയുകയും ചെയ്തു. ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.
Discussion about this post

