ഡബ്ലിൻ : കൗണ്ടി കിൽഡെയറിലെ നാസിൽ നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ 14 ചൊവ്വാഴ്ച രാത്രി 10 മണിയോടെ ന്യൂബ്രിഡ്ജ് റോഡിലെ വാണിജ്യ സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. ഇദ്ദേഹം നാസ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി .
ഏപ്രിൽ 14 ചൊവ്വാഴ്ച രാത്രി 9.30-നും 10.30-നും ഇടയിൽ കൗണ്ടി കിൽഡെയറിലെ നാസിലുള്ള ന്യൂബ്രിഡ്ജ് റോഡിന് സമീപമുണ്ടായിരുന്നവരുടെ കൈവശം സംഭവത്തിന്റെ മൊബൈൽ ക്യാമറ, ഡാഷ് ക്യാമറ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഉണ്ടെങ്കിൽ, അവ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.
Discussion about this post

