ഡബ്ലിൻ: ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരത്തിന് നേരെ ആക്രമണം. ആക്രമി സംഘം അദ്ദേഹത്തിന്റെ പക്കൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു. സ്കൈലാർ തോംപ്സൺ എന്ന താരത്തിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആയിരന്നു സംഭവം. വൈക്കിംഗ്സിന് എതിരായ മത്സരത്തിന് വേണ്ടിയായിരുന്നു തോംപ്സൺ ഡബ്ലിനിൽ എത്തിയത്. മത്സരത്തിനൊരുങ്ങുന്നതിനിടെ അദ്ദേഹത്തെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പിന്നീട് അദ്ദേഹം മത്സരത്തിനായി ഇറങ്ങുകയായിരുന്നു.
Discussion about this post

