മീത്ത്: കൗണ്ടി മീത്തിൽ യുവാവിന് നേരെ ആക്രമണം. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വസതിയിൽവച്ചായിരുന്നു 20 കാരന് നേരെ ആക്രമണം ഉണ്ടായത്. ഈ വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് പോലീസ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി 20 കാരനെ ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 20 കാരനെ ആക്രമിക്കാനിടയായ കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്ഥലത്ത് അന്വേഷണ സംഘം സാങ്കേതിക പരിശോധനകൾ നടത്തി.
Discussion about this post

