ഡബ്ലിൻ: നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ അയർലൻഡ് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകൾക്ക് നേരെ തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പരിഷ്കരണത്തെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നത്. തുടർച്ചയായുള്ള ഭീഷണികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശങ്ക നൽകുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി സ്കൂളുകളാണ് അടച്ചിട്ടത്.
വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നോട്ടനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോകോളുകൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ നിലവിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ. അതിനാൽ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

