അത്ലോൺ: അത്ലോൺ പോലീസ് സ്റ്റേഷന് നേരെ ആക്രമണം. പോലീസ് സ്റ്റേഷന് സാരമായ കേടുപാടുകൾ ഉണ്ടായി. ഇന്നലെ വൈകീട്ട് ആയിരുന്നു ആക്രമണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള വ്യക്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്റ്റേഷന്റെ മുൻവാതിൽ തകർത്തിട്ടുണ്ട്. ജനൽ ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന പട്രോളിംഗ് കാറുകളും നശിപ്പിച്ചു. സംഭവത്തിൽ പ്രതിയ്ക്കെതിരെ പോലീസ് കുറ്റം ചുമത്തി. പ്രതിയെ മുള്ളിംഗർ ജില്ലാ കോടതിയിൽ ഹാജരാക്കും.
Discussion about this post

