ഡബ്ലിൻ: ഡബ്ലിൻ തപസ്യയുടെ പുതിയ നാടകമായ ആർട്ടിസ്റ്റ് ഈ മാസം 21 ന് അരങ്ങേറും. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ വൈകീട്ട് ഏഴ് മണിയ്ക്കാണ് നാടകം. ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായിട്ടാണ് നാടകം ഒരുക്കിയിരിക്കുന്നത്. നാടകം കാണുന്നതിന് വേണ്ടിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
മികച്ച അഭിനയ മുഹൂർത്തങ്ങളും ഗാനരംഗങ്ങളും കൊണ്ട് ശ്രദ്ധേയമായ നാടകമാണ് ആർട്ടിസ്റ്റ്. വളരെ സാമൂഹിക പ്രധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി നിർമ്മിച്ച നാടകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്. ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്നാണ് നാടകത്തിന്റെ സംവിധാനം. ടിക്കറ്റുകൾക്കായി https://buy.stripe.com/14AbJ02Ou4IWclT5Le8Zq06 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Discussion about this post

