ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള സാധനങ്ങൾ വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി റെവന്യൂ വകുപ്പ്. ബ്ലാക്ക് ഫ്രൈഡേയുടെയും സൈബർ മൺഡേയുടെയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സാധനങ്ങൾ വാങ്ങുമ്പോൾ നികുതി സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി ഉറപ്പുവരുത്തണമെന്ന് റെവന്യൂവകുപ്പ് അറിയിക്കുന്നു.
സാധനത്തിന്റെ പരസ്യവിലയിൽ എല്ലാ നികുതിയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. അല്ലെങ്കിൽ സാധനങ്ങൾ അയർലൻഡിലേക്ക് കൊണ്ടുവരുന്നതിന് വലിയ തുക ചിലവാകും. അതുകൊണ്ട് തന്നെ ബ്ലാക്ക് ഫ്രൈഡേ, സൈബർ മൺഡേ ഓഫറുകളിൽ സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ വിലയിൽ എല്ലാ നികുതികളും ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
Discussion about this post

