ആർഡി: പോലീസുകാരനെ വാൻകൊണ്ട് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടാം തിയതി ആയിരുന്നു പോലീസുകാരനെ ഇയാൾ ആക്രമിച്ചത്.
ആർഡിയിലെ ക്ലോൺമോർ എസ്റ്റേറ്റ് പരിസരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വാൻ പാർക്ക് ചെയ്തത് കാണുകയായിരുന്നു. പരിശോധിക്കാനായി പോലീസുകാരൻ വാനിനടുത്തേക്ക് എത്തി. ഈ സമയം പ്രതി അദ്ദേഹത്തിന് നേരെ വാൻ ഓടിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസുകാരന് സാരമായി പരിക്കേറ്റു. സഹപ്രവർത്തകരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
Discussion about this post

