ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രവണതകളെ ചെറുക്കാൻ പുതിയ നീക്കങ്ങളുമായി സർക്കാർ. നാഷണൽ മൈഗ്രന്റ് ആൻഡ് ഇന്റഗ്രേഷൻ സ്ട്രാറ്റജി അടുത്ത വർഷം മുതൽ നടപ്പിലാക്കി തുടങ്ങാനാണ് സർക്കാർ തീരുമാനം. കമ്യൂണിറ്റി എൻഗേജ്മെന്റ് പ്രോഗ്രാം 2026 എന്ന പേരിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
കമ്യൂണിറ്റി ഇടപെടൽ കൂടുതൽ ശക്തമാക്കി കുടിയേറ്റ വിരുദ്ധ പ്രവണതകൾക്ക് തടയിടുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന, ഇന്റർനാഷണൽ പ്രൊട്ടക്ഷൻ സെന്ററുകൾ സ്ഥിതിചെയ്യുന്ന വിവിധ കൗണ്ടികൾ കേന്ദ്രീകരിച്ചാകും പുതിയ പദ്ധതി പ്രകാരമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുക.
Discussion about this post

