ഡബ്ലിൻ: ആൽപ്സ് പർവതനിരകളിൽ ഉണ്ടായ ഹിമപാതത്തിൽ പരിക്കേറ്റ ഐറിഷ് പൗരൻ മരിച്ചു. 53 വയസ്സുള്ള വ്യക്തിയായിരുന്നു ചികിത്സയ്ക്കിടെ മരിച്ചത്. ഇക്കഴിഞ്ഞ 13 ന് ആയിരുന്നു സ്കീയിംഗിനിടെ അദ്ദേഹം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.
തെക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ വലൈസ് കാന്റണിലാണ് ഹിമപാതം ഉണ്ടായത്. സംഭവ സമയം ഐറിഷ് പൗരനും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് കിഴക്ക് ഭാഗത്തേയ്ക്ക് സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ശക്തിയായി മഞ്ഞ് വീണതോടെ 53 കാരൻ അതിൽ അകപ്പെട്ടു. തുടർന്ന് കൂടെ ഉണ്ടായിരുന്നവർ വിവരം രക്ഷാപ്രവർത്തകരെ അറിയിച്ചു. ഇവരെത്തി 53 കാരനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post

