ഡബ്ലിൻ: യൂറോപ്യൻ യൂണിയന്റെ പുതിയ കസ്റ്റംസ് ചാർജ് നിലവിൽവരാനിരിക്കെ മുന്നറിയിപ്പുമായി ആമസോൺ. യുകെയിൽ നിന്നും വാങ്ങുന്ന സാധനങ്ങൾക്കും പുതിയ ചാർജ് ബാധകമാകുമെന്ന് ആമസോൺ അറിയിച്ചു. അടുത്ത മാസം 1 മുതലാണ് യൂറോപ്യൻ യൂണിയന്റെ പുതിയ കസ്റ്റംസ് ചാർജ് പ്രാബല്യത്തിൽവരിക.
യുകെയിൽ നിന്നും ഷിപ്പ് ചെയ്യുന്ന ആമസോണിന്റെ ഐറിഷ് വെബ്സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യുന്ന ചില സാധനങ്ങൾക്കും നികുതി ബാധകമാകും. ഇതൊഴിവാക്കാൻ യുകെയിലെ വിൽപ്പനക്കാരോട് ഉത്പന്നങ്ങൾ എത്രയും വേഗം അയർലൻഡിലെ ഫുൾഫിൽമെന്റ് സെന്ററിൽ എത്തിക്കാൻ ആമസോൺ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

