തിരുവനന്തപുരം : എൽ പി എസ് ടി ഉദ്യോഗാർത്ഥികൾ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം അംഗീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ അധ്യാപക – വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യം പ്രയോഗികമല്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
സമരം പിൻവലിക്കുകയാണെങ്കിൽ ആദ്യത്തെ നാലു ആവശ്യങ്ങളും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ശരാശരി അനുപാതമായ 1.19 എന്നത് മാറ്റി അധ്യാപക- വിദ്യാർത്ഥി അനുപാതം 1.25 ആക്കണമെന്നതാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. എന്നാൽ ഈ അനുപാതം മാറ്റിയെന്ന് കരുതി അധ്യാപക തസ്തികകളുടെ എണ്ണം വർധിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അനുപാതം 1.25 ആക്കിയാലും അധ്യാപക തസ്തികകളുടെ എണ്ണം വർധിക്കില്ല. നിശ്ചിത അനുപാതം 1:30 ആണെങ്കിലും, സംസ്ഥാനത്ത് നിലവിൽ ശരാശരി 1:19 ആണ്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ ഈ ആവശ്യം അംഗീകരിക്കാൻ സർക്കാരിന് കഴിയില്ല. അങ്ങനെ ചെയ്താൽ നിലവിലുള്ള അധ്യാപകരുടെ ജോലി നഷ്ടമാകാൻ അത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
“വിദ്യാർത്ഥികളുടെ എണ്ണം കുറയുമ്പോൾ നിലവിലുള്ള അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവരെ സംരക്ഷിക്കേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവ് വരുന്നതിനാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക സാധ്യമല്ല “ – വി ഡി സതീശൻ പറഞ്ഞു.
കോട്ടയം , പത്തനം തിട്ട ജില്ലകളിലെ ചില സർക്കാർ സ്കൂളുകളിൽ കുട്ടികളേ ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

