ഡബ്ലിൻ: ജീവിത ചിലവ് വർദ്ധിക്കുന്നതിനിടയിലും സമ്പാദ്യശീലം കൈവിടാതെ ഐറിഷ് ജനത. പ്രതിമാസം 125 യൂറോയിലധികം രൂപ മുതിർന്നവർ ബാങ്കുകളിൽ നിക്ഷേപിക്കുന്നുണ്ടെന്നാണ് പുതിയ പഠനം. അലീഡ് ഐറിഷ് ബാങ്ക് (എഐബി) ആണ് ഇത് സംബന്ധിച്ച് സർവ്വേ നടത്തിയത്.
മുതിർന്നവരിൽ അഞ്ചിൽ ഒരാൾക്ക് 125 യൂറോ പ്രതിമാസം ശമ്പളത്തിൽ നിന്നും മാറ്റിവയ്ക്കാൻ കഴിയുന്നുണ്ട്. 10 ൽ ഒരാൾക്ക് പ്രതിമാസം 500 യൂറോ വരുമാനത്തിൽ നിന്നും മാറ്റിവയ്ക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്ത് 164 മില്യൺ സേവിംഗ്സ് അക്കൗണ്ടുകളാണ് ഉളളത്. എന്നാൽ ഇതിൽ ഭൂരിഭാഗവും താഴ്ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവയാണെന്നും എഐബി വ്യക്തമാക്കുന്നു.
സാമ്പത്തിക കാര്യങ്ങൾക്കായി ഭൂരിഭാഗം ആളുകൾ മൊബൈൽ ആപ്പുകളുടെ സേവനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. 25 നും 44 നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ കൂടുതൽ. അതേസമയം ആയിരം മുതിർന്ന ആളുകൾ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനെ എതിർക്കുന്നുണ്ട്.

