ഡബ്ലിൻ: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ അയർലൻഡിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൃഷിവകുപ്പ്. കൃഷി മന്ത്രി മാർട്ടിൻ ഹൈഡനാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷിപ്പനിയുടെ അപകടസാധ്യത ഉയർന്ന് നിൽക്കുന്ന സമയത്ത് തന്നെ മൂന്ന് കേസുകൾ സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണ്. നമ്മുടെ കാട്ടുപക്ഷികളിൽ രോഗവ്യാപനം വളരെ കൂടുതലാണ്. കുറച്ച് കാലമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മമായി ഇതിൽ നിരീക്ഷണം തുടരുകയാണ്. ശരിയായി പാകം ചെയ്ത മുട്ടയും ഇറച്ചിയും മാത്രം കഴിക്കണം എന്നാണ് ഈ വേളയിൽ നൽകാൻ കഴിയുന്ന ഉപദേശം എന്നും ഹൈഡൻ കൂട്ടിച്ചേർത്തു.
Discussion about this post

