ഡബ്ലിൻ: അയർലൻഡിൽ പങ്കാളിയെ മർദ്ദിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. 28 കാരനായ കാസിം ഡെമ്പെലേയ്ക്ക് ആണ് തടവ് ശിക്ഷ വിധിച്ചത്. 2023 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഒരു വർഷത്തേയ്ക്ക് ആണ് തടവ് ശിക്ഷ.
ജെയിംസ് ജോയ്സ് സ്ട്രീറ്റിൽവച്ചായിരുന്നു യുവതിയെ ഇയാൾ ആക്രമിച്ചത്. തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. യുവാവിന്റെ മർദ്ദനത്തിൽ യുവതിയുടെ തലയ്ക്കും ശരീരത്തിനും പരിക്കേറ്റു. തുടർന്ന് ചികിത്സ തേടുകയായിരുന്നു.
Discussion about this post

