ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ്. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 വയസ്സുള്ള യുവതിയ്ക്കാണ് ബെൽമെയ്നിൽവച്ച് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
നിലവിൽഗ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിലാണ് പ്രതി. യുവതിയെ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതൽ വിശദാംശങ്ങൾക്കായി യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ബ്യൂമോണ്ട് ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ഗാർഡയെ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

