ലാവോയിസ്: അയർലൻഡിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായുണ്ടായ അപകടത്തിൽ കാൽനടയാത്രികർക്ക് പരിക്കേറ്റു. ലാവോയിസ്, കിൽക്കെന്നി എന്നീ മേഖലകളിലായിട്ടായിരുന്നു അപകടങ്ങൾ. അപകടങ്ങളിൽ പരിക്കേറ്റ കാൽനട യാത്രികർ ആശുപത്രികളിൽ ചികിത്സയിലാണ്.
ലാവോയിസിലെ അബിലീക്സിൽ വൈകുന്നേരം 7 മണിയോടെ ഉണ്ടായ അപകടത്തിൽ 70 കാരന് പരിക്കേറ്റു. അതുവഴിപോയ കാർ 70 കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കിൽക്കെന്നിയിലെ ജോൺ സ്ട്രീറ്റിൽ ആയിരുന്നു രണ്ടാമത്തെ അപകടം ഉണ്ടായത്.
Discussion about this post

