ക്ലെയർ: ക്ലെയറിൽ സർഫിംഗിനിടെ അപകടം. പരിക്കേറ്റ യുവാവിനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
ഡൂൺബെഗിന് തെക്കായുള്ള ബല്ലാർഡ് ബേയിൽ സർഫിംഗിൽ ഏർപ്പെടുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. ശക്തമായ തിരയെ തുടർന്ന് യുവാവ് വെള്ളത്തിൽ അകപ്പെടുകയായിരുന്നു. തുടർന്ന് നീന്തി സമീപത്തെ പാറയിൽ അഭയം തേടി. അതുവഴി ബോട്ടിൽ പോയവർ പാറക്കെട്ടിൽ കിടക്കുന്ന യുവാവിനെ കാണുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് സ്ഥലത്ത് എത്തി. തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post

