ഡബ്ലിൻ: തടവുപുള്ളികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മൗണ്ട്ജോയ് ജയിലിലെ ഒരു വിഭാഗം അടച്ചു. എ വിംഗ് ആണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി അടച്ചിട്ടതെന്നാണ് റിപ്പോർട്ടുകൾ. കിനഹാൻ ഗുണ്ടാസംഘങ്ങളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ജയിൽ ആണ് മൗണ്ട്ജോയ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലിൽ സംഘർഷം തുടർക്കഥയാകുകയാണ്. നിരവധി തടവുപുള്ളികൾക്കാണ് ഇതിൽ പരിക്കേറ്റിരിക്കുന്നത്. ഇന്നലെയും ഒരാൾക്ക് പരിക്കേറ്റു. ഇതോടെ വിംഗ് അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഡി വിംഗിലാണ് കിനഹാൻ ഗുണ്ടാസംഘങ്ങളെ പാർപ്പിച്ചിട്ടുള്ളത്. ഇവിടെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. അതേസമയം സംഘർഷങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ല.
Discussion about this post

