മയോ: അയർലൻഡിൽ ലഹരിവേട്ട തുടർന്ന് പോലീസ്. 2 മില്യൺ യൂറോ വിലവരുന്ന ലഹരിശേഖരം പിടിച്ചെടുത്തു. മയോ, ലോംഗ്ഫോർഡ് എന്നീ കൗണ്ടികളിൽ നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെടുത്തത്.
കാസിൽബാർ, ലോംഗ്ഫോർഡ്, മയോ, റോസ്കോമൺ, കിൽഡെയർ, ദ്രോഗെഡ എന്നീ കൗണ്ടികളിൽ ആയിരുന്നു പരിശോധന. ഈ മാസം രണ്ട്, എട്ട് തിയതികളിലായിട്ടായിരുന്നു പരിശോധന. കഞ്ചാവ്, വാപ്പുകൾ, സിഗരറ്റുകൾ എന്നിവ പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ 30 വയസ്സുള്ള രണ്ട് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

