ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ വർഷമുണ്ടായ സംഭവത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വർഷം മാർച്ച് 26 ന് ഡോണോമോറിലായിരുന്നു സംഭവം.
പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
Discussion about this post

