ക്ലെയർ: ക്ലെയറിൽ 1 ബില്യൺ യൂറോയുടെ ഡാറ്റ സെന്ററിന്റെ നിർമ്മാണം ഈ വാരം ആരംഭിക്കും. നിയമതടസ്സങ്ങൾ നീങ്ങിയതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. എന്നിസിലാണ് ഡാറ്റ സെന്ററിന്റെ നിർമ്മാണം.
ആർട്ട് ഡാറ്റാ സെന്റേഴ്സ് എന്ന പേരിൽ ഡാറ്റ സെന്റർ ക്യാമ്പസാണ് നിർമ്മിക്കുന്നത്. എം 18 ന് തൊട്ട് അടുത്തായിട്ടാണ് ഇതിന്റെ നിർമ്മാണം. 1.6 ബില്യണാണ് ഡാറ്റാ സെന്ററിനായുള്ള യഥാർത്ഥ ചിലവ്. പവർ സ്റ്റേഷൻ, 1.2 മില്യൺ സ്ക്വയർ ഫീറ്റിലുള്ള ആറ് ഡാറ്റാ ഹാളുകൾ, എനർജി സെന്റർ എന്നിവ ക്യാമ്പസിൽ ഉൾപ്പെടുന്നു.
Discussion about this post

