ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജെസിബി ടെലിപോർട്ടർ വാഹനം മോഷണം പോയി. ബാലിമെനയിലെ കള്ളിബാക്ക് പ്രദേശത്ത് ആയിരുന്നു സംഭവം. വാഹനം കണ്ടെത്താൻ പോലീസ് പൊതുജനസഹായം അഭ്യർത്ഥിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മിനിഞ്ഞാന്ന് രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഇന്നലെ രാവിലെയാണ് ജെസിബി മോഷണം പോയതായി അറിഞ്ഞത്. ഗ്രാനാഗ് റോഡിലെ പ്രദേശത്തുള്ള പ്രോപ്പർട്ടിയിൽ നിന്നായിരുന്നു ജെസിബി മോഷണം പോയത്. ജെസിബിയ്ക്ക് പുറമേ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും മോഷണം പോയിട്ടുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
Discussion about this post

