കൊച്ചി : മാസപ്പടി കേസിൽ നാളെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . നിലവിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തെയും സുപ്രീം കോടതിയുടെ ഉത്തരവിനെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇഡിയ്ക്ക് കത്ത് നൽകിയിരിക്കുന്നത് . ഇതേ തുടർന്ന് തുടർനടപടികൾ സ്വീകരിക്കുന്നതിന് മുൻപ് നിയമോപദേശം തേടാൻ ഇ.ഡി തീരുമാനിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി പിണറായി വിജയന് നോട്ടീസ് നൽകിയത്. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ, അദ്ദേഹം അവിടെ ഇല്ലാത്തതിനെത്തുടർന്ന് നോട്ടീസ് വീടിന്റെ ഭിത്തിയിൽ പതിക്കുകയായിരുന്നു. ഒക്ടോബർ 23-ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരുന്നത്.
എന്നാൽ 23-ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പിണറായി വിജയന് നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം രണ്ട് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ ഇ.ഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിണറായി വിജയന് പുറമെ, മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസിനെതിരെയും കേസെടുത്തിട്ടുണ്ട്. വിജിലൻസ് വകുപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് ഇ.ഡി നടപടികൾ ആരംഭിച്ചത്.

