ഡബ്ലിൻ: അയർലൻഡിൽ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വർധനവ്. ഗാർഡ ഷിക്കോണയാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ 25 വയസ്സിന് താഴെയുള്ള 45 പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ആകെ മരണങ്ങളുടെ മൂന്നിലൊന്ന് വരുമിത്.
കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൽ ഇക്കുറി വലിയ വർധനവ് മരണ സംഖ്യയിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 25 വയസ്സിന് താഴെയുള്ള 32 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. റോഡപകടങ്ങളിൽ മരിക്കുന്ന അഞ്ചിലൊന്ന് പേരും 65 വയസ്സിന് മുകളിലുള്ളവരായിരുന്നു. കൊല്ലപ്പെട്ട കാൽനടയാത്രക്കാരിൽ മൂന്നിലൊന്ന് പേരും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. രാജ്യത്ത് ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ 149 പേർക്കാണ് ജീവൻ നഷ്ടമായത്.

