ലിമെറിക്ക്: ലിമെറിക്കിലെ ലഹരിവേട്ടയിൽ അറസ്റ്റിലായ പ്രതിയ്ക്കെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. രണ്ട് കുറ്റങ്ങളാണ് ചുമത്തിയത്. 37 വയസ്സുള്ള റിവർഫ്രണ്ട് അപ്പാർട്ട്മെന്റ്സിലെ താമസക്കാരനായ മാർട്ടിൻ മുറിഹിയെ ആണ് പിടികൂടിയത്.
അറസ്റ്റിന് പിന്നാലെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇയാളെ ലിമെറിക്ക് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ലഹരിമരുന്ന് കൈവശം വച്ചു, വിൽപ്പന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്.
Discussion about this post

