ഡബ്ലിൻ: അയർലൻഡിലെ ജയിൽ ഉദ്യോഗസ്ഥർക്ക് ശരീരത്തിൽ ഘടിപ്പിക്കാവുന്ന ക്യാമറകളും ബാറ്റണുകളും നൽകും. ജയിലിനുള്ളിൽ ഉദ്യോഗസ്ഥർ വ്യാപകമായി ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഐറിഷ് പ്രിസൺ സർവ്വീസിന്റെ തീരുമാനം. ഈ വർഷം അവസാനത്തോടെ ഇതിന്റെ വിതരണം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം 130-ലധികം ജയിൽ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. ഇത് വളരെ ദു:ഖകരമാണെന്ന് ജയിൽ ഓഫീസേഴ്സ് അസോസിയേഷൻ (പിഒഎ) വാർഷിക സമ്മേളനത്തിൽ ഐറിഷ് ജയിൽ സർവീസ് ഡയറക്ടർ കാരൺ മക്കാഫ്രി പറഞ്ഞു. ജയിലുകളിൽ തിരക്ക് കൂടുന്നതാണ് അക്രമ സംഭവങ്ങൾ വർധിക്കാനും കാരണം ആയത്. ഇത് പരിഹരിക്കാൻ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 700 പുതിയ ജയിൽ ഇടങ്ങൾ തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post

