ഫെർമനാഗ്: അയർലൻഡിൽ കൂടുതൽ ഇടങ്ങളിൽ കാട്ടു തീ പടരുന്നു. കൗണ്ടി ഫെർമനാഗിലെ മൂന്നോളം ഇടങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 85 ഓളം അഗ്നിശമനസേനാംഗങ്ങളുടെ പ്രയത്നത്തിനൊടുവിൽ തീ അണച്ചു.
ഹിൽടൗണിലെ സാൻഡ്ബാങ്ക് റോഡ്, ന്യൂകാസിലിലെ ചിമ്മിനി റോക്ക് മൗണ്ടൻ, ക്രോസ്മാഗ്ലെനിലെ ക്രാനി റോഡ് എന്നിവിടങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. സാൻഡ്ബാങ്ക് റോഡിൽ ഞായറാഴ്ച ആരംഭിച്ച തീപിടിത്തം വ്യാഴാഴ്ചയാണ് അണച്ചത്. 1,500 ഹെക്ടറിലായി വ്യാപിച്ച കാട്ടുതീ നിയന്ത്രണ വിധേയം ആക്കാൻ ഏകദേശം 50 ഓളം അഗ്നിശമന സേനാംഗങ്ങൾ പ്രയ്തിനിച്ചിരുന്നു.
ചിമ്മിനി റോക്ക് മൗണ്ടനിൽ ചൊവ്വാഴ്ച ആരംഭിച്ച തീ വ്യാഴാഴ്ചയോടെയാണ് അണയ്ക്കാൻ കഴിഞ്ഞത്. 600 മീറ്ററോളം വ്യാപിച്ചുകിടന്ന തീ അണയ്ക്കാൻ
45 ഓളം അഗ്നിശമന സേനാംഗങ്ങൾ വേണ്ടിവന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്രാനി റോഡിൽ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. മേഖലയിൽ മനപ്പൂർവ്വം തീയിട്ടതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ 30 അഗ്നിശമന സേനാംഗങ്ങളുടെ പ്രയത്നത്തെ തുടർന്ന് എട്ട് ഏക്കറോളം വിസ്തൃതിയിലുള്ള തീ അണച്ചു.

