അത്ലോൺ: അത്ലോണിലെ മലിനജല പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂന്ന് വർഷം നീണ്ട പണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. അത്ലോണിനെ സംബന്ധിച്ച് ഏറെ നിർണായകമായ പദ്ധതിയാണ് ഇത്.
മഴയിൽ നഗരത്തിലേക്കും ഷാനൻ നദിയിലേക്കും മലിന ജലം ഒഴുകുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് അത്ലോൺ മെയിൻ ഡ്രെയിനേജ് പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. 114 മില്യൺ യൂറോ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023 ലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അയർലൻഡിലെ തന്നെ ഏറ്റവും വലിയ മലിനജല പദ്ധതികളിൽ ഒന്ന് കൂടിയാണ് ഇത്.
Discussion about this post

