ഡബ്ലിൻ: ബാലിമുനിൽ ഉണ്ടായ വെടിവയ്പ്പ് സംഭവത്തിൽ അറസ്റ്റിലായ 20 കാരനെ വിട്ടയച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ആയിരുന്നു യുവാവിനെ വിട്ടയച്ചത്. പ്രതിയ്ക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതി ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരായി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. വിവരങ്ങൾ അറിയാവുന്നവർ 01) 666 4400 എന്ന നമ്പറിൽ ബാലിമുൻ ഗാർഡ സ്റ്റേഷനുമായോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്.
Discussion about this post

